കൊച്ചി: ശ്രീരാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ക്ഷേത്രപരിസരങ്ങൾ ശുചിയാക്കുന്നതിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ നടക്കുന്ന സ്വച്ഛ ഭാരത് പരിപാടി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 9ന് നടക്കുന്ന പരിപാടിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, അഡ്വ. പി. സുധീർ തുടങ്ങിയവർ നേതൃത്വം നൽകും.