കൊച്ചി: രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി 16ന് വൈകിട്ട് 6ന് എറണാകുളം നഗരത്തിൽ റോഡ്ഷോ നടത്തുന്നത് തുറന്ന വാഹനത്തിൽ. മഹാരാജാസ് ഗ്രൗണ്ട് മെട്രോ സ്റ്റേഷന് സമീപം ആരംഭിച്ച് ഹോസ്പിറ്റൽ റോഡുവഴി ഗസ്റ്റ് ഹൗസിനുമുന്നിൽ സമാപിക്കും. അരലക്ഷം പ്രവർത്തകർ പങ്കെടുക്കും.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, അഡ്വ. പി. സുധീർ, ജില്ലാ പ്രഭാരി അഡ്വ. നാരായണൻ നമ്പൂതിരി, ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു, മേഖലാ സംഘടനാ സെക്രട്ടറി എൽ. പദ്മകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് നേതൃത്വം നല്കുന്നത്.
17ന് രാവിലെ 11ന് മറൈൻഡ്രൈവിൽ ശക്തികേന്ദ്ര ഇൻ ചാർജുമാരുടെ സമ്മേളനത്തിൽ 7000പേർ പങ്കെടുക്കും.