കൊച്ചി: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ കോപ്പറേറ്റീവ് ബാങ്ക് നവതിയുടെ നിറവിൽ പുണ്യപാദ സ്പർശന ദിനം ആചരി​ക്കും. ബാങ്ക് അങ്കണത്തിൽ മഹാത്മാ ഗാന്ധിയെത്തിയ ദിവസമാണ് (ജനുവരി 14) പുണ്യപാദ സ്പർശനമായി ആഘോഷിക്കുന്നത്. നവതിയോട് അനുബന്ധിച്ച് അർബൻ കോപ്പറേറ്റീവ് ബാങ്ക്, തിരുവാങ്കുളം മഹാത്മ എന്നിവയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദിനാഘോഷ പരിപാടികൾ പീപ്പിൾസ് അർബൻ കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി.സി ഷിബു ഉദ്ഘാടനം ചെയ്യും. ജില്ലാ ശിശുക്ഷേമ സമിതി പ്രസിഡന്റ് കെ.കെ ഷാജു മുഖ്യാതിഥി​യാകും. ഗാന്ധിജിയുടെ തൃപ്പൂണിത്തറ സന്ദർശനത്തിനെ കുറിച്ചുള്ള ചരിത്ര സെമിനാറിന് കേരള ഐ.എം.ജി ഫാക്കൾട്ടി അംഗം പി.പി അജിമോൻ നയിക്കും. ഗാന്ധി സൂക്തങ്ങളുടെ വിതരണോദ്ഘാടനം പീപ്പിൾസ് അർബൻ ബാങ്ക് ജനറൽ മാനേജർ കെ.വി ജയപ്രസാദ് നിർവഹിക്കും. തുടർന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഗാന്ധിജിയുടെ ചരിത്രം അടിസ്ഥാനമാക്കി പ്രസംഗം, പ്രശ്‌നോത്തരി തുടങ്ങിയ മത്സരങ്ങൾ നടക്കും. പ്രസംഗം, പ്രശ്‌നോത്തരി എന്നീ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9847288361 എന്ന നമ്പറിൽ ബന്ധപ്പെടുക.