seminar

കൊച്ചി: മുള മേഖലയിൽ സുസ്ഥിര വരുമാനവും ശക്തമായ വിപണിയും ഉറപ്പാക്കാൻ മാർഗങ്ങൾ ആരാഞ്ഞു ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി. മുളയുത്പന്നങ്ങളുടെ ഓൺലൈൻ വിപണി കൂടുതൽ കരുത്തുറ്റതാക്കണമെന്നു നിർദ്ദേശമുയർന്നു. വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി സംസ്ഥാന ബാംബൂ മിഷൻ, കെ ബിപ് തുടങ്ങിയവയുടെ സഹകരണത്തോടെ കലൂർ ജവഹർലാൽ നെഹ്രു ഇന്റർനാഷണൽ സ്റ്റേഡിയം മൈതാനത്ത് ഈമാസം 17 വരെ നടക്കുന്ന 20-ാമത് കേരള ബാംബൂ ഫെസ്റ്റിന്റെ ഭാഗമായ ദ്വിദിന ദേശീയതല സെമിനാർ ബാംബൂ മിഷൻ ഡയറക്ടർ എസ്. ഹരികിഷോർ ഉദ്ഘാടനം ചെയ്തു. ഹോർട്ടികൾച്ചർ കമ്മിഷണറും നാഷണൽ ബാംബൂ മിഷൻ ഡയറക്ടരുമായ ഡോ. പ്രഭാത് കുമാർ മുഖ്യപ്രഭാഷണം നടത്തി.