നെടുമ്പാശേരി: കാംകോ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനും പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ വിതരണം ചെയ്യുന്നതിനും നടപടിയുണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. ശമ്പള പരിഷ്കരണത്തിനായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ശമ്പള പരിഷ്കരണത്തിന് വേണ്ട നിബന്ധനകളും ഉടൻ പുറത്തിറക്കും. ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകാതിരിക്കാൻ കാംകോ എം.ഡിക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.