y

തൃപ്പൂണിത്തുറ: സ്വാമി വിവേകാനന്ദന്റെ 161-ാമത് ജയന്തിയോടനുബന്ധിച്ച് വിവേകാനന്ദ സൂക്തസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിവേകാനന്ദ പ്രതിമയ്ക്ക് മുന്നിൽ പുഷ്പാർച്ചനയും സത്യസൂക്ത പ്രതിജ്ഞയും നടത്തി. നഗരസഭാ പ്രതിപക്ഷ നേതാവ് പി.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു. കൗൺസിലറും ബി.ജെ.പി മേഖല സെക്രട്ടറിയുമായ അഡ്വ. പി.എൽ. ബാബു ജയന്തി സന്ദേശം നൽകി. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷൻ പി. സോമനാഥൻ, വിവേകാനന്ദ സൂക്ത സംരക്ഷണ സമിതി അദ്ധ്യക്ഷൻ കെ.ജി.ശ്രീകുമാർ, സംയോജകൻ എം.ബി. ബൈജു, ബാലഗോകുലം മരട് ട്രഷറർ ഗോപകുമാർ, എം.എൽ.ഗിരീഷ് എന്നിവർ പ്രസംഗിച്ചു. ശ്രീപൂർണത്രയീശ ബാലാശ്രമം അംഗങ്ങളും ബാലഗോകുലാംഗങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.