കോലഞ്ചേരി: നവകേരള സദസിനു നേരെ പുത്തൻകുരിശിലും കോലഞ്ചേരിയിലും യു.ഡി.എഫ് ആക്രമണം നടത്തിയെന്ന് ആരോപിച്ച് സി.പി.എം ഏരിയാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരിയിൽ പ്രതിഷേധപ്രകടനവും യോഗവും നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മി​റ്റി അംഗം കെ.വി. ഏലിയാസ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി സി.കെ. വർഗീസ്, എം.എൻ. അജിത് എന്നിവർ സംസാരിച്ചു.