കൊച്ചി: കോട്ടയം കിംസ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിൽ എടത്വ സ്വദേശി ജോസഫ് ആന്റണിയുടെ(53) കണങ്കാൽ മാറ്റിവച്ചു. 16 വർഷം മുമ്പ് കണങ്കാലിന് ഒടിവ് സംഭവിച്ചതിനെ തുടർന്ന് മുംബയിൽ ചികിത്സ നടത്തിയെങ്കിലും വിജയിക്കാതിരുന്നതിനെ തുടർന്നാണ് കോട്ടയം കിംസിൽ എത്തിയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കഴിഞ്ഞ നാലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി സാധാരണ നിലയിലേക്കു മടങ്ങി. ആശുപത്രി സി.ഇ.ഒ ക്യാപ്ടൻ അജിത നായർ, ഡോ. ജെഫേഴ്‌സൺ ജോർജ്, ഡോ. വൈശാഖ് വി. കുമാർ, ഡോ. നിമിഷ് ഡാനിയേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.