കൊച്ചി: കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നാല്പത്തിയാറോളം ക്രിമിനൽ കേസുകളിൽ പ്രതി മരട് അനീഷിന്റെ കരുതൽ തടങ്കൽ സർക്കാർ ശരിവച്ചു.
നവംബർ എട്ടിനാണ് ഇയാളെ കാപ്പ നിയമ പ്രകാരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ അനീഷ് കാപ്പ അഡ്വൈസറി ബോർഡിന് മുൻപാകെ അപ്പീൽ നല്കിയതിനെ തുടർന്ന് കരുതൽ തടങ്കൽ ആറുമാസത്തേക്ക് നിജപ്പെടുത്താൻ ശുപാർശ ചെയ്തിരുന്നു. നിലവിൽ അനീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിലാണ്.