കൊച്ചി: പോണേക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 20ന് കൊടിയേറും. 26നാണ് ആറാട്ട്. പുന:പ്രതിഷ്ഠയുടെ 12-ാം വാർഷികവും ഗുരുദേവ പ്രതിഷ്ഠാ വാർഷികം 21നും നടക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് പ്രസാദസദ്യയും ഉണ്ടാകും.
• 20ന് വൈകിട്ട് 6.45ന് കൊടിയേറ്റ്. 7.30ന് കുഞ്ഞാറ്റക്കൂട്ടം: കുട്ടികളുടെ കലാപരിപാടികൾ. 8.30ന് യുവസന്ധ്യ.
• 21ന് ഗുരുദേവ പ്രതിഷ്ഠാദിനം. വൈകിട്ട് 6ന് ഓട്ടൻതുള്ളൽ. 7.30ന് സമ്മാനദാനം, 7.45ന് നൃത്തസന്ധ്യ.
• 22ന് വൈകിട്ട് 6.15ന് സംഗീതസന്ധ്യ, 8ന് നാടകം- ഒരുദേശം ചരിത്രമെഴുതുന്നു.
• 23ന് വൈകിട്ട് 7ന് തിരുവാതിരകളി. 8ന് തിരുവനന്തപുരം കലാക്ഷേത്രയുടെ നൃത്തനാടകം-ശ്രീകൃഷ്ണഭാരതം
• 24ന് വൈകിട്ട് 5.45ന് ചേന്ദൻകുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് തെക്കുംഭാഗം ശ്രീമുരുക കാവടി സംഘത്തിന്റെ കാവടി. 6ന് പനങ്ങാട്ട് ബാബു കൃഷ്ണയുടെ വയലിൻ കച്ചേരി.
• 25ന് വൈകിട്ട് 6.30ന് വേദ കളരിയുടെ കളരിപ്പയറ്റ്. 7ന് പെരുമ്പളം ശരത്തിന്റെ തായമ്പക, 8ന് നാടൻപാട്ട്.
• 26ന് തൈപ്പൂയ മഹോത്സവം. രാവിലെ 8ന് സോപാനസംഗീതം. 8.15ന് പെരുമാനത്താഴത്ത് നിന്ന് തെക്കുംഭാഗം കാവടി പുറപ്പാട്. 8.45ന് വടക്കുംഭാഗം ശ്രീമുരുകകാവടി സംഘത്തിന്റെ കാവടി പുറപ്പാട് . 3ന് മുട്ടാർ കവലയിൽ നിന്ന് പകൽപ്പൂരം. 6.30ന് വാടത്തോട് നിന്ന് കാവടി പുറപ്പെടൽ. 9.30ന് കാവടി ഘോഷയാത്ര പ്രവേശനം. വെളുപ്പിന് 4ന് ആറാട്ട്.