
കൊച്ചി: തൃപ്പൂണിത്തുറ പീപ്പിൾസ് അർബൻ ബാങ്കിന്റെ വടുതല ശാഖയിൽ നടന്ന സോളാർ വായ്പ മേളയുടെ ഉദ്ഘാടനം ബാങ്ക് ചെയർമാൻ ടി.സി. ഷിബു നിർവഹിച്ചു ബാങ്ക് വൈസ് ചെയർമാൻ സോജൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു. വായ്പാ വിതരണം സെന്റ് ആന്റണി പള്ളി സഹവികാരി ഫാദർ എബിൻ വിവേര, വാർഡ് കൗൺസിലർമാരായ ഹെൻട്രി ഓസ്റ്റിൻ, ബിന്ദു മണി എന്നിവർ ചേർന്ന് നിർവഹിച്ചു. ബാങ്ക് സി.ഇ.ഒ കെ.ജയപ്രസാദ്, ഭരണസമിതി അംഗങ്ങളായ ബി.എസ്. നന്ദനൻ , അഡ്വ മധുസൂദനൻ, ടി.എൻ. ദാസൻ,വി.വി. ഭദ്രൻ, അഡ്വ. വി.സി. രാജേഷ്, എൻ.കെ. അബ്ദുൽ റഹിം, ബോർഡ് ഒഫ് മാനേജ്മെന്റ് ചെയർമാൻ കെ.കെ. രാമചന്ദ്രൻ, അംഗങ്ങളായ ഡോ.ശശികുമാർ, ബ്രാഞ്ച് മാനേജർ ഹിരൺ ഇങ്കർ സോൾ എന്നിവർ പങ്കെടുത്തു.