കൊച്ചി: സിനഡിന്റെ യഥാർത്ഥ ചൈതന്യമുൾക്കൊണ്ടുകൊണ്ട് സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ട് കൊണ്ടുപോകണമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. മേജർ ആർച്ചുബിഷപ്പായി സ്ഥാനം ഏറ്റെടുത്തതിനുശേഷം വിളിച്ചുചേർത്ത 32-ാമത് സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേജർ ആർച്ചുബിഷപ്.

ജനുവരി 8ന് ആരംഭിച്ച സിനഡിന്റെ ഒന്നാം സമ്മേളനം തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതോടെ ജനുവരി 10ന് സമാപിച്ചിരുന്നു. സിനഡ് ഇന്ന് വൈകിട്ട് സമാപിക്കും.

മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ സ്ഥാനാരോഹണ ദിവസം നടത്തിയ പ്രസംഗത്തിൽ കർദിനാൾ ആലഞ്ചേരി നിരപരാധിയാണെന്ന മുൻവിധി പരാമർശങ്ങൾ അപക്വവും അനവസരത്തിലുള്ളതാണെന്നും എറണാകുളം അതിരൂപത അൽമായ മുന്നേറ്റം സമിതി വാർത്താക്കുറിപ്പിൽ അറിയിച്ചു.