muthoot

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് സുരക്ഷിത റിഡീമബിൾ എൻ.സി.ഡികളിലൂടെ 300 കോടി രൂപ സമാഹരിക്കുന്നു. 1000 രൂപ വീതം മുഖവിലയുള്ള എൻ.സി.ഡികൾ ജനുവരി 25 വരെ ലഭ്യമാകും. ആവശ്യമെങ്കിൽ നേരത്തെ തന്നെ ഇതു ക്ലോസ് ചെയ്യാനുള്ള വ്യവസ്ഥകളുമുണ്ട്.

24 മാസം, 36 മാസം, 60 മാസം, 96 മാസം എന്നിങ്ങനെയുള്ള കാലാവധികൾ ഉള്ളതാണ് എൻ.സി.ഡികൾ. പ്രതിമാസ, വാർഷിക തവണകളായും കാലാവധിക്ക് ശേഷം ഒരുമിച്ച് ലഭിക്കുന്ന രീതിയിലുമാണ് 9.26 ശതമാനം മുതൽ 9.75 ശതമാനം വരെ വരുമാനം നൽകുന്ന രീതിയിലാണ് എൻ.സി.ഡികൾ പുറത്തിറക്കിയിട്ടുള്ളത്.