nia

കൊച്ചി: ഭീകര സംഘടനയായ ഐസിസിനു വേണ്ടി ഫണ്ട് സമാഹരിക്കുന്ന പ്രവർത്തനങ്ങൾ നടത്തിയെന്ന കേസിൽ പോപ്പുലർ ഫ്രണ്ട്, എൻ.ഡി.എഫ് പ്രവർത്തകരായ നാലു പേർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

തൃശൂർ മതിലകം കോടയിൽ എം.കെ. ആഷിഫ്, സയിദ് നബീൽ അഹമ്മദ്, ടി.എസ്. ഷിയാസ്, തുർക്കി സഹീർ എന്നറിയപ്പെടുന്ന ഇ.പി. സഹീർ എന്നിവർക്കെതിരെയാണ് കുറ്റപത്രം.. നബീലും ആഷിഫും നിരോധിക്കപ്പെട്ട സംഘടനകളായ എൻ.ഡി.എഫിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും പ്രവർത്തകരായിരുന്നെന്നും ഇരുവരും പോപ്പുലർ ഫ്രണ്ട് ആസൂത്രണം ചെയ്തു നടപ്പാക്കിയ കൊലപാതകങ്ങളിൽ പങ്കെടുത്തിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇരുവരും

ഖത്തറിലായിരിക്കെ ഇന്ത്യൻ ഫ്രറ്റേണിറ്റി ഫോറം മുഖേനയും പിന്നീട് പോപ്പുലർ ഫ്രണ്ട് മുഖേനയും ജിഹാദി തത്ത്വശാസ്ത്രങ്ങളിൽ ആകൃഷ്ടരായി.. ഐസിസിലേക്ക് കൂടുതലാളുകളെ റിക്രൂട്ട് ചെയ്യാനായി ഇവർ പ്രവർത്തിച്ചിരുന്നു. നബീലടക്കമുള്ള പ്രതികളെ സഹായിച്ചെന്നാണ് സഹീറിനെതിരെയുള്ള കുറ്റം. ജനുവരി ഒമ്പതിനാണ് സഹീറിനെ അറസ്റ്റു ചെയ്തത്.