padam

കൊച്ചി: വിവേകാനന്ദ ദർശനകളെ സംഘപരിവാർ സംഘടനകൾ അട്ടിമറിക്കുന്നുവെന്ന് എ.ഐ.എസ്.എഫ് മുൻ ദേശിയ സെക്രട്ടറിയും മുൻ പി.എസ്.സി അംഗവുമായ ഡോ. ജിനു സക്കറിയ ഉമ്മൻ പറഞ്ഞു. വിവേകാനന്ദ ജയന്തി ദിനത്തിൽ എ.ഐ.വൈ.എഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ' വിവേകാനന്ദ ദർശനങ്ങളുടെ പ്രസക്തിയും മതേതര ഇന്ത്യയും' എന്ന വിഷയത്തിലെ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.കെ.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡിവിൻ കെ.ദിനകരൻ, ആൽവിൻ സേവ്യർ, ജില്ലാ സഹ ഭാരവാഹികളായ പി.എം.നിസാമുദ്ധീൻ, റോക്കി ജിബിൻ, കെ.ആർ.പ്രതീഷ്, പി.കെ.ഷിഫാസ് എന്നിവർ സംസാരിച്ചു.