
ഫാം ഡി കോഴ്‌സിന് വളരെയേറെ സാദ്ധ്യതകളാണ് ലോകത്തെമ്പാടുമുള്ളത്. ഫാർമസി വ്യവസായം, ഗവേഷണം, അദ്ധ്യാപനം, പ്രാക്ടീസ് മേഖലകളിൽ ഫാം ഡി പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും വിദേശരാജ്യങ്ങളിലും അവസരങ്ങളേറെ. 2008-ൽ ആണ് ഇന്ത്യ ഗവണ്മെന്റും ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യയും ചേർന്ന് 6 വർഷ ഫാം ഡി കോഴ്‌സ് ആരംഭിച്ചത്. ഇതിൽ ഒരുവർഷം ഇന്റേൺഷിപ്പാണ്. 5 വർഷമാണ് പഠനകാലയളവ്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഹോസ്പിറ്റൽ ഫാർമസി ഡയറക്ടർ, ഡ്രഗ് സേഫ്റ്റി അഡ്വൈസർ, മെഡിക്കൽ റൈറ്റർ, സയന്റിസ്റ്റ്, ഡ്രഗ് ഇൻസ്‌പെക്ടർ തുടങ്ങി വിവിധ തസ്തികകളിൽ പ്രവർത്തിക്കാം. റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്, മാനുഫാക്ചറിംഗ്, ക്ലിനിക്കൽ റിസർച്ച്, റെഗുലേഷൻ, ബയോഇൻഫോർമാറ്റിക്‌സ്, കോഡിംഗ്, ഡ്രഗ് ഡിസ്‌കവറി, അദ്ധ്യാപനം തുടങ്ങി വിവിധ മേഖലകളിലും അവസരങ്ങളുണ്ട് . അമേരിക്ക, യു.കെ, യൂറോപ്യൻ രാജ്യങ്ങൾ, ആസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയും, ഫർമസി ലൈസൻസിംഗ് ടെസ്റ്റും പൂർത്തിയാക്കി ഫാർമസിസ്റ്റായി പ്രാക്ടീസ് ചെയ്യാം. കാനഡ, ഓസ്‌ട്രേലിയൻ ഇമിഗ്രേഷനും അവസരങ്ങളുണ്ട്.
2. ബി.ബി.എ എയർലൈൻ ആൻഡ് എയർപോർട് മാനേജ്‌മെന്റ്
ലോകത്താകമാനം കൊവിഡിന് ശേഷം വ്യോമയാനം, ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗത്ത് വൻ സാദ്ധ്യതകളാണുള്ളത്. സേവന മേഖലയിലെ വളർച്ചയ്ക്കാനുപാതികമായി ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ ദൃശ്യമാകും. സെക്കൻഡ് ക്ലാസ് നഗരങ്ങളിൽ എയർപോർട്ടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ലക്ഷ്യമിടുന്നത്. രാജ്യത്തിനകത്തും വിദേശത്തും വ്യോമയാനം, ഹോസ്പിറ്റാലിറ്റി, ടൂറിസം രംഗത്ത് ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് 2024 മുതൽ വരുന്നത്. കോഴ്‌സ് പൂർത്തിയാക്കിയവർക്ക് എയർലൈൻ കമ്പനികൾ, എയർപോർട്ടുകൾ, ടൂറിസംമേഖല, ഓൺലൈൻ ടിക്കറ്റിംഗ് സിസ്റ്റം, ഇ കോമേഴ്‌സ് കമ്പനികൾ എന്നിവയിൽ അസിസ്റ്റന്റ് മാനേജർ, സൂപ്പർവൈസർ, ഫ്രണ്ട് ഓഫീസ്, എയർപോർട്ട് പ്ലാനിംഗ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, കാർഗോ, ഹൗസ് കീപ്പിംഗ് മാനേജർ തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിക്കാം, ബി.ബി.എ പൂർത്തിയാക്കിയവർക്ക് ഇന്ത്യയ്ക്കകത്തും വിദേശത്തും മാനേജ്മന്റ്, സപ്ലൈ ചെയിൻ, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിൽ എം.ബി.എ പ്രോഗ്രാമിന് ചേരാം. പഠനത്തോടൊപ്പം മികച്ച ഇംഗ്ലീഷ് പ്രാവീണ്യം, ആശയവിനിമയ ശേഷി, ടെക്‌നിക്കൽ ആൻഡ് ഡൊമൈൻ സ്‌കിൽ എന്നിവ കൈവരിക്കാൻ ശ്രമിക്കണം. DGCA, IATA അംഗീകാരമുള്ള മികച്ച സ്ഥാപനങ്ങളിൽ പഠിക്കാൻ ശ്രമിക്കണം. കാമ്പസ് പ്ലേസ്‌മെന്റ് ഉറപ്പുവരുത്തണം. പ്ലസ് ടു ഏതു ഗ്രൂപ്പെടുത്തു പഠിച്ചവർക്കും ബി.ബി.എ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിന് ചേരാം.
എൻജി. പരീക്ഷയ്ക്ക് മാറ്രമില്ല
തിരുവനന്തപുരം: മകരപ്പൊങ്കൽ പ്രമാണിച്ച് തിങ്കളാഴ്ച സാങ്കേതിക സർവകലാശാലയ്ക്ക് അവധിയാണെങ്കിലും അന്നത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു.