തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന് തുടക്കം കുറിച്ചു. ഇന്ന് 12 ന് ബ്രാഹ്മണിപാട്ട്, 6.30 ന് ഭരതനാട്യം, 7.30 ന് തിരുവാതിരക്കളി, 8 ന് സംഗീതക്കച്ചേരി.
15 ന് പൂരുരുട്ടാതി താലപ്പൊലി, വൈകിട്ട് 4 ന് പകൽപൂരം, ചൊവ്വല്ലൂർ മോഹന വാരിയരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, 8.30 ന് ആർ.എൽ.വി നിധീഷിന്റെ തായമ്പക, 9 ന് ഭക്തിഗാനമഞ്ജരി, 10 ന് പറയ്ക്കെഴുന്നള്ളിപ്പ്, ചോറ്റാനിക്കര നന്ദപ്പൻമാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, താലം എതിരേൽപ്പ്.
16 ന് ഉത്രട്ടാതി താലപ്പൊലി. വൈകിട്ട് 4.30 ന് പകൽപൂരം, തൃപ്പങ്ങോട് പരമേശ്വരൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം, 8.30 ന് മരട് ഹരിയുടെ പ്രമാണത്തിൽ തായമ്പക, 9.30 ന് പറയ്ക്കെഴുന്നള്ളിപ്പ്, 11ന് താലപ്പൊലി എഴുന്നള്ളിപ്പ്, കലാമണ്ഡ ലം കൃഷ്‌ണദാസിന്റെ പ്രമാണത്തിൽ പഞ്ചവാദ്യം, ഉദയംപേരൂർ വെങ്കിടേഷിന്റെ പ്രമാണത്തിൽ പാണ്ടിമേളം.
17 ന് വൈകിട്ട് 7 ന് തിരുവാതിരക്കളി, 7.30 ന് നൃത്തസന്ധ്യ, 18 ന് വൈകിട്ട് 6.30 ന് കൈകൊട്ടിക്കളി, 6.30 ന് അശ്വതിതിരിപിടിത്തം, 7ന് നൃത്തനൃത്ത്യങ്ങൾ, 8.30 ന് അശ്വതി വേല, നൃത്താമൃതം,
19ന് മകരഭരണി. വൈകിട്ട് 6 ന് താലംവരവ്, 6.30 ന് തിരുവാതിരക്കളി, 8 ന് ഭക്തിഗാനാമൃതം, 9ന് കൈകൊട്ടിക്കളി, 11 ന് കൊടിയിറക്ക്.