കൊച്ചി: രാജഗിരി കോളേജ് ഒഫ് എൻജിനിയറിംഗുമായി ചേർന്ന് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ക്യൂൻ സിറ്റി 20ന് കാക്കനാട് രാജഗിരി കോളേജ് ഒഫ് എൻജിനിയറിംഗിൽ ബ്രെയിൻ ഹണ്ട് ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തും.
ഒമ്പതു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെ ലക്ഷ്യമിട്ടുള്ള മത്സരത്തിൽ മൂന്നംഗങ്ങൾ വീതമുള്ള ടീമുകളെ പങ്കെടുപ്പിക്കാം. ഒരു സ്കൂളിൽ നിന്ന് ഒന്നിലധികം ടീമുകളാകാമെന്ന് റോട്ടറി ക്ലബ് പ്രസിഡന്റ് രാകേഷ് രാജനും സെക്രട്ടറി പി.ജി.ആർ. നായരും അറിയിച്ചു. ഫോൺ: 9526596298.