
തൃപ്പൂണിത്തുറ: എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിലും ജില്ലാ കളരിപ്പയറ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച എറണാകുളം ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് തൃപ്പൂണിത്തുറ വേദിയായി. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കളരിപ്പയറ്റ് അസോ. പ്രസിഡന്റ് പ്രസന്നൻ ഗുരുക്കൾ അദ്ധ്യക്ഷനായി. സീരിയൽ താരം രഞ്ജിത്ത് മേനോൻ മുഖ്യാതിഥിയായി. കൗൺസിലർമാരായ യു.കെ. പീതാംബരൻ, നിമ്മി രഞ്ജിത്ത്, ബാബുരാജ് ഗുരുക്കൾ, പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു, ഗുരുക്കളായ ഉബൈദ്, വികാസ് എന്നിവർ പങ്കെടുത്തു. തുടർന്ന് സബ്-ജൂനിയർ, ജൂനിയർ, സീനിയർ, പുരുഷ -വനിത വിഭാഗം മത്സരങ്ങൾ നടന്നു. ജോ. സെകട്ടറി ബാബുരാജ് വിജയികൾക്ക് സമ്മാനം നൽകി.