കൊച്ചി: മഹാകവി കുമാരനാശാന്റെ ചരമശതാബ്ദി ആചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 16ന് 11മണിക്ക് എറണാകുളത്ത് അദ്ധ്യാപകഭവനിൽ ചെയർമാൻ പ്രൊഫ. എം.കെ.സാനു നിർവഹിക്കും. പ്രൊഫ. എം.തോമസ് മാത്യു അദ്ധ്യക്ഷനാകും. കുരീപ്പുഴ ശ്രീകുമാർ, ഡോ. എ.പി.മത്തായി, ഡോ.വിൻസന്റ് മാളിയേക്കൽ എന്നിവർ സംസാരിക്കും.