
ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ ഏഴുമുതൽ പതിനഞ്ചുവരെയുള്ള വാർഡുകളെ വിഭജിച്ച് വെളിയത്തുനാട് പഞ്ചായത്ത് രൂപീകരിക്കണമെന്ന് സർവകക്ഷിയോഗം ആവശ്യപ്പെട്ടു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സമുദായിക പ്രമുഖരും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്ത് രൂപീകരണത്തിന് ഒന്നിച്ച് പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. വെളിയത്തുനാട് ബാങ്ക് പ്രസിഡന്റ് എസ്.ബി. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ, പഞ്ചായത്ത് അംഗം കെ.എസ്. മോഹൻകുമാർ, ബി.ടി. ബാബു, എം. രവി, സി. കെ. വേലായുധൻ, പി.കെ. സുബ്രഹ്മണ്യൻ, എം.കെ. ജയചന്ദ്രൻ, എ.വി. അജി, ബാങ്ക് ഭരണസമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു.