ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ 109ാം വാർഷികവും യാത്രഅയപ്പ് സമ്മേളനവും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ എം.ജെ. ടോമി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എ. ജെയിംസ് അദ്ധ്യക്ഷനായി. പിന്നണി ഗായകൻ ഹരിശ്രീ ജയരാജ് മുഖ്യാതിഥിയായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, പഞ്ചായത്ത് അംഗങ്ങളായ സാബു പണിക്കശേരി, ഷാര പ്രവീൺ എന്നിവർ ചേർന്ന് സമ്മാനവിതരണം നടത്തി. വിരമിക്കുന്ന അദ്ധ്യാപിക എ.കെ. സുധീരയ്ക്ക് യാത്രഅയപ്പ് നൽകി. ഡി.ഇ.ഒ സി.വി. ജ്യോത്സന, എ.ഇ.ഒ സനൂജ എ. ഷംസു, പ്രിൻസിപ്പൽ എസ്. സുധ, ഹെഡ്മാസ്റ്റർ ടി.കെ. രമേഷ്, പി.എ. സാബിദ എന്നിവർ സംസാരിച്ചു.