നെടുമ്പാശേരി: ലൈഫ് ഭവന പദ്ധതിക്ക് ഏഴ് കോടി രൂപയും കരിയാട് വ്യാപാര സമുച്ചയത്തിന് രണ്ട് കോടി രൂപയും വകയിരുത്തി നെടുമ്പാശേരി പഞ്ചായത്ത് വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. 35,85,02417രൂപ വരവും 35,11,96,069 രൂപ ചെലവും വരുന്ന ബഡ്ജറ്റിൽ 73,06321 രൂപയാണ് നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നത്.

മേക്കാട് പി.എച്ച്.സി എഫ്.എച്ച്സിയായി ഉയർത്തും. ഹാപ്പിനസ് പാർക്ക് അടക്കം ഒട്ടേറെ വികസന പദ്ധതികളും ബ‌ഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈസ് പ്രസിഡന്റ് ശോഭ ഭരതൻ ബഡ്ജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആന്റണി കയ്യാല, ബിജി സുരേഷ്, ജെസി ജോർജ്, സെക്രട്ടറി പി.വി. ജെസി എന്നിവർ സംസാരിച്ചു.