കിഴക്കമ്പലം: വലമ്പൂർ എൻ.എസ്.എസ് അക്വഡക്ട് ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചെങ്ങര ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. വലമ്പൂർ ഭാഗത്തു നിന്ന് കോലഞ്ചേരിയിലേക്ക് ഏറ്റവും എളുപ്പം എത്താൻ കഴിയുന്ന റോഡാണിത്. റോഡ് താറുമാറായതോടെ ആറ് കിലോമീറ്റർ ചുറ്റി വേണം കോലഞ്ചേരിയിലെത്താൻ. ഡി.സി.സി സെക്രട്ടറി എം.പി. രാജൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സജു എം. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കെ.വി. എൽദോ, ഹനീഫ കുഴുപ്പിള്ളി, ശ്രീജ അശോകൻ, എ.പി. കുഞ്ഞു മുഹമ്മദ്, ബാബു സെയ്താലി, കെ.എം. സലീം, എം.പി. ജോസഫ്, അൽഫോൺസാ ഏലിയാസ് എന്നിവർ സംസാരിച്ചു.