പറവൂർ: വടക്കേകര കട്ടത്തുരുത്ത് നമ്പ്യത്ത് ശ്രീഭദ്രകാളി ക്ഷേത്രോത്സവത്തിന് മൂത്തകുന്നം എൻ.കെ. സുഗതൻ തന്ത്രിയുടെയും മേൽശാന്തി കെ.ബി. രൂപേഷിന്റെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. ഇന്ന് വൈകിട്ട് ഏഴരയ്ക്ക് കലാസന്ധ്യ, നാളെ വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ, രാത്രി എട്ടിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. 16ന് വൈകിട്ട് ആറിന് താലം എഴുന്നള്ളിപ്പ്, മഹോത്സവദിനമായ 17ന് രാവിലെ ഒമ്പതിന് ശ്രീബലി എഴുന്നള്ളിപ്പ്, വൈകിട്ട് അഞ്ചിന് പകൽപ്പൂരം. തുടർന്ന് വലിയവിളക്ക്, നിറമാല, രാത്രി ഒരുമണിക്ക് ആറാട്ട്. തുടർന്ന് വലിയഗുരുതിക്ക് ശേഷം കൊടിയിറക്ക്.