
പറവൂർ: ജോസ് ഗോതുരുത്ത് രചിച്ച ബാലസാഹിത്യ കഥാസമാഹാരം തത്തമ്മയും കുരങ്ങച്ചനും എം. കരീമിന് നൽകി സിപ്പി പള്ളിപ്പുറം പ്രകാശനം ചെയ്തു. സമ്മേളനം പൂയപ്പിള്ളി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. ജോസഫ് പനക്കൽ അദ്ധ്യക്ഷത വഹിച്ചു. ടി.ആർ. ബോസ്, വി.എസ്. സന്തോഷ്, പി.കെ. രമാദേവി, അജിത്കുമാർ ഗോതുരുത്ത്, എം.എക്സ്. മാത്യു, കെ. ബാബു മുനമ്പം, ജോസ് ഗോതുരുത്ത്, ടൈറ്റസ് ഗോതുരുത്ത് എന്നിവർ സംസാരിച്ചു.