ആലങ്ങാട്: ആലങ്ങാട് ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച ഇ.എം.എസ് റോഡ്‌ (ആലങ്ങാട് -അഴേപ്പാടം ക്രോസ് റോഡ്) ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ജയശ്രീ ഗോപീകൃഷ്ണൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.ആർ. ജയകൃഷ്ണൻ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.