പറവൂർ: കേൾവിശക്തി കുറവുള്ള കുട്ടികൾക്ക് റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മുസിരിസ് സിറ്റി, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഈസ്റ്റ്, സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ശ്രവണസഹായി വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ ഡോ. ജി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ മുസിരിസ് സിറ്റി പ്രസിഡന്റ് ടി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്വരൂപ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഡയറക്ടർ സുരേഷ് ജെ. പിള്ള ശ്രവണ സഹായികൾ കൈമാറി. റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഈസ്റ്റ് പ്രസിഡന്റ് വിനു മാമ്മൻ, കൊച്ചിൻ മുസിരിസ് സിറ്റി സെക്രട്ടറി ക്ലമന്റ് വർഗീസ്, ടി.എം. നിസാർ എന്നിവർ സംസാരിച്ചു.