പറവൂർ: ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ 20ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയ്ക്ക് ഐക്യദാർഢ്യവുമായി എസ്.എഫ്.ഐ പറവൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ട്രൈക്ക് കോർണർ സ്ഥാപിച്ചു. ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. ആദിൽ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. എൽ. ആദർശ്, ഇ.ബി. സന്തു, കെ.എസ്. അശ്വതി, കെ.എ. അതുൽജിത്ത് എന്നിവർ സംസാരിച്ചു.