മൂവാറ്റുപുഴ: കടാതി വെള്ളാട്ട് ശ്രീപോർക്കലി ഭദ്രകാളി ശാസ്താ ക്ഷേത്രം ട്രസ്റ്റ് നിർമ്മിച്ച ശ്രീഭദ്ര അന്നദാനമണ്ഡപ സമർപ്പണം ഇന്ന് വൈകിട്ട് 6ന് നടക്കും.

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശശി നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. വാസ്തു ശാസ്ത്ര വിദഗ്ദ്ധൻ കാണിപ്പയ്യൂർ ശ്രീഹരീതൻ തിരുമേനി മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ്, കൗൺസിലർമാരായ കെ.ജി അനിൽകുമാർ, ബിന്ദു സുരേഷ്, അമൽ ബാബു, ആശാ അനിൽ എന്നിവർ പങ്കെടുക്കും.