കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിൽ വാർഷിക പദ്ധതിയുടെ ഭാഗമായി കേരരക്ഷ പദ്ധതി ആരംഭിച്ചു. തെങ്ങുകളുടെ മണ്ട ക്ലീൻ ചെയ്ത് മരുന്നു തളിക്കുന്ന പദ്ധതിയാണിത്.

പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.കെ. അശോക കുമാർ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം അജിത ഉണ്ണിക്കൃഷ്ണൻ, തോമസ് കണ്ണടിയിൽ എന്നിവർ സംസാരിച്ചു.