
പറവൂർ: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ശശീധരൻ കല്ലേരി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ എൻ.സി. ഹോച്ച്മിൻ ചടങ്ങിന് അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാക്കളായ പ്രമോദ് മാല്യങ്കര, ശശീധരൻ കല്ലേരി, ദുബായ് സാഹ ലൈഫ് അച്ചീവ്മെന്റ് അവാർഡ് നേടിയ സൂരജ് സത്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പി. രാജു, കെ.പി. വിശ്വനാഥൻ, ഉണ്ണി ഗൗതമൻ, ടി.ജെ. കൊച്ചുത്രേസ്യ, സിബി അഗസ്റ്റിൻ, കെ.എൽ. പ്ലാസിഡ്, എൻ.കെ. ആശ തുടങ്ങിയവർ സംസരിച്ചു.