p

ചോറ്റാനിക്കര: സി.ഐ.ടി. യു. ചോറ്റാനിക്കര മേഖലാ കോ-ഓർഡിനേഷൻ സമ്മേളനം സി.ഐ. ടി. യു. ജില്ലാ കമ്മിറ്റി അംഗം കെ.ആർ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏല്യാസ് ജോൺ അദ്ധ്യക്ഷനായിരുന്നു. സി.പി.എം ഏരിയാ കമ്മിറ്റി അംഗം എം.ആർ. രാജേഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി, ജി. ജയരാജ്, കെ.എസ്. ബാലചന്ദ്രൻ, എൻ.കെ. അശോകൻ എന്നിവർ സംസാരിച്ചു. കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങളെ എല്ലാ മേഖലകളിലും നടത്തുന്ന ജന ദ്രോഹ നയങ്ങൾക്കെതിരെ 20 ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ സി.ഐ. ടി. യു അംഗങ്ങളുടെ കുടുംബാംഗങ്ങളടക്കം പങ്കെടുക്കാൻ തീരുമാനിച്ചതായി ജില്ലാ കമ്മിറ്റി അറിയിച്ചു.