കുറുപ്പംപടി: രായമംഗലം പഞ്ചായത്തിൽ വിവിധ മേഖലകളിൽ മികവുകൾ തെളിയിച്ചിട്ടുള്ളവർക്കുള്ള അനുമോദന സമ്മേളനം നടത്തി. ടൂറിസം ഡയറക്ടർ, ലൈഫ് മിഷൻ സി.ഇ.ഒ പി.ബി. നൂഹ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, രാജി ബിജു, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. മാത്തുക്കുഞ്ഞ്, സജി പടയാട്ടിൽ, ജോയ് പൂണേലിൽ,

കെ.എൻ. ഉഷ ദേവി, ബിജി പ്രകാശ്, ലിജു അനസ്, എം.കെ.ഫെബിൻ , മിനി ജോയ്, ടിൻസി ബാബു, സെൻട്രൽ ജി.എസ്. ടി ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജേക്കബ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.