jamia

പെരുമ്പാവൂർ: ചെമ്പറക്കി ജാമിഅ ഹസാനിയ പബ്‌ളിക് സ്‌കൂൾ വാർഷികം സെലസ്റ്റി 24 നടന്നു. ഗായിക ദുർഗാ വിശ്വനാഥ് മുഖ്യാതിഥിയായി. പി.ടി. എ പ്രസിഡന്റ് അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായി. നെസ്റ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ. ജഹാംഗീർ, വാഴക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, വാർഡ് അംഗം വിനീത ഷിജു, പ്രിൻസിപ്പൽ അനീസ കമൽ, പി.ടി.എ മുൻ പ്രസിഡന്റ് ഷൗക്കത്തലി, സാദിഖ് എന്നിവർ സംസാരിച്ചു.