
കുറുപ്പംപടി : മുടക്കുഴ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം തൂവൽസ്പർശം 2024, ബഡ് സ്ക്കൂൾ വാർഷികം എന്നിവ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റെ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റ് ബേസിൽ പോൾ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ് . ജനപ്രതിനിധികളായ ഡോളി ബാബു, ഏ.റ്റി. അജിത് കുമാർ , ഷോ ജറോയി, ജോസ് എ പോൾ, കെ.ജെ. മാത്യു , വത്സ വേലായുധൻ, സോമി ബിജു , അനാമിക ശിവൻ. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് തുടങ്ങിയവർ സംസാരിച്ചു.