കുറുപ്പംപടി: മുടക്കുഴ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സഹകാരിസംഗമവും യാത്രഅയപ്പ് സമ്മേളനവും പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോഷി തോമസ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ എ.ടി. അജിത് കുമാർ, ഡോളി ബാബു, കെ.ജെ. മാത്യു, വൽസ വേലായുധൻ, റോഷ്നി എൽദോ, രജിത ജയമോൻ , ബാങ്ക് വൈസ് പ്രസിഡന്റ് ടി.കെ. സാബു എന്നിവർ സംസാരിച്ചു.