കുറുപ്പംപടി : തുരുത്തി ഗ്രാമോദ്ധാരണ വായനശാലയുടെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി മുടക്കുഴ ഗവ. ആയുർവേദ ഡിസ്പൻസറിയുടെയും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇൻഡ്യ പെരുമ്പാവൂർ ഏരിയയുടെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് മുടക്കുഴ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വായനാശാലാ വൈസ് പ്രസിഡന്റ് എ.ബി.സനികുമാർ അദ്ധ്യക്ഷത വഹിച്ചു. എ.എം.എ.ഐ.പ്രസിഡന്റ് കെ.എം. വിനോജ്, ഏരിയാ സെക്രട്ടറി ഡോ. നീ തു സുബ്രഹ്മണ്യൻ, മുടക്കുഴ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു തോമസ്, ഡോ. എലിസബത്ത് മത്തായി, ഡോ. ഐഷ.പി. ആർ., ഡോ. ജോയിസ് കെ. ജോർജ് , ഡോ. അരുൺ രാജ്, വായനാശാലഭാരവാഹികളായ കെ.കെ.ശിവൻ. കെ.വി. എൽദോ തുടങ്ങിയവർ സംസാരിച്ചു