പെരുമ്പാവൂർ: കൂവപ്പടി കാലടി റോഡിൽ കൂടാലപ്പാട് സ്വാന്തനം ജീവകാരുണ്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിർമ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ ഉദ്ഘാടനം ഫാ. പോൾ മനയംമ്പിള്ളി നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാജേഷ് മാധവൻ, ഇ.എസ്. സനൽ, ബിനിത സജീവ്, അഭയ ഭവൻ ഡയറക്ടർ മേരി എസ്തപ്പാൻ, കെ.ഡി. ഷാജി, കോടനാട് ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടകുടി, ഷാജു പാപ്പച്ചൻ, കെ.കെ. സന്തോഷ്, ബോബി പാപ്പച്ചൻ എന്നിവർ സംസാരിച്ചു. ചിറയത്ത് ഗ്രൂപ്പാണ് ബസ് കാത്തിരുപ്പ കേന്ദ്രം സംഭാവന ചെയ്തത്.