പെരുമ്പാവൂർ: ശ്രീനാരായണ ഗുരു 1924 ൽ ആലുവയിൽ വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ ശതാബ്ദി, ഗുരു നിത്യചൈതന്യ യതിയുടെ ജന്മ ശതാബ്ദി എന്നീ ആഘോഷങ്ങളുടെ ഒരു വർഷം നീളുന്ന വിജ്ഞാന സദസുകൾക്ക് തുടക്കം. ജില്ലയിലെ ആദ്യ വിജ്ഞാന സദസ് 21 ന് പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖ ഹാളിൽ നടക്കും. രാവിലെ 9.30ന് റെയിൽ നിഗം ഡയറക്ടർ ഡോ.എം.വി.നടേശൻ ഉദ്ഘാടനം ചെയ്യും.
വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി മന്ത്രചൈതന്യ അദ്ധ്യക്ഷത വഹിക്കും.