
വെങ്ങോല: വെങ്ങോല ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിൽ അപകടങ്ങളും സീബ്രാ ക്രോസിംഗുകളും സ്ഥാപിക്കാൻ ഗ്രാമപഞ്ചായത്ത് പി.ഡബ്യൂ.ഡി (റോഡ് ഡിവിഷൻ),ട്രാഫിക് പൊലീസ് എന്നിവർക്ക് കത്ത് നൽകി. മതിയായ വെങ്ങോല ജംഗ്ഷനിലെ പരമിതികളും അപകട സാദ്ധ്യതകളും ചൂണ്ടിക്കാട്ടി 'യാത്രികരെ വട്ടം കയക്കും, വെങ്ങോല ജംഗ്ഷൻ' എന്ന തലക്കെട്ടിൽ കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് നടപടി.
ഇതുകൂടാതെ പഞ്ചായത്തിൽ തന്നെ പ്രധാന ജംഗ്ഷനുകളായ അല്ലപ്ര ജംഗ്ഷൻ, നായര് പീടിക ജംഗ്ഷൻ, പോഞ്ഞാശേരി കനാൽ ജംഗ്ഷൻ, തണ്ടേക്കാട് ജംഗ്ഷൻ, വളയൻചിറങ്ങര, പുളിയാമ്പിള്ളി, മുതലായ സ്ഥലങ്ങളിൽ എന്നിവിടങ്ങളിൽ ക്രമീകരണം വേണമെന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പള്ളിക്കൽ അറിയിച്ചു.