മൂവാറ്റുപുഴ : കൊച്ചി-ധനുഷ്കോടി ദേശീയപാത നവീകരണം അശാസ്ത്രീയമെന്ന് ആരോപിച്ച് എൽ.ഡി.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എൽ.ഡി.എഫ് നേതാക്കളായ അഡ്വ.പി.എം. ഇസ്മയിൽ, ഷാജി മുഹമ്മദ്, കെ.പി. രാമചന്ദ്രൻ, സജി ജോർജ്, ടി.എം. ജോയ്, എൻ. അരുൺ, കെ .എ. നവാസ്, ജോളി പൊട്ടക്കൽ, ഇ.കെ. സുരേഷ്, ഷൈൻ ജേക്കബ് , വാളകം പഞ്ചായത്ത് അംഗങ്ങളായ പി.പി. മത്തായി, പി.എൻ. മനോജ് തുടങ്ങിയവർ റോഡ് നിർമ്മാണ പ്രദേശം സന്ദർശിച്ചു. പാതയുടെ നിലവിലെ സൗകര്യങ്ങൾ ഇല്ലാതാക്കുന്നതാണ് നിർമ്മാണ പ്രവർത്തനങ്ങളെന്നും ഇവ പരിശോധിച്ച് നടപടിയെടുക്കാൻ നാഷണൽ ഹൈവേ അതോറിട്ടി അധികൃതർ തയാറായിട്ടില്ലെന്നും എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു.