പറവൂർ: ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പറവൂർ കാളികുളങ്ങര ക്ഷേത്രത്തിൽ വലിയവിളക്ക് മഹോത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ ആറിന് കൊടിമരം മുറിയ്ക്കൽ, രാത്രി എട്ടരയ്ക്ക് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ഒമ്പതിന് കൊടിയ്ക്കൽപറ, അഭിഷേകം, വിശേഷാൽപൂജ, ഒമ്പതരയ്ക്ക് പുറത്തേക്ക് എഴുന്നള്ളിപ്പും താലവും. നാളെ രാവിലെ ഏഴരയ്ക്ക് നടയ്ക്കൽ കലംവയ്പ്പ്, വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ, വൈകിട്ട് ആറിന് ദീപക്കാഴ്ച.