മൂവാറ്റുപുഴ: ആനിക്കാട് മംഗലത്ത് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കമാകും. രാവിലെ 5.30ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, അഷ്ടദ്രവ്യ ഗണപതിഹോമം, 7ന് എതൃത്തു പൂജ, 9.30ന് നെയ് മുദ്ര അഭിഷേകം, ഉച്ചപൂജ, വൈകിട്ട് ദീപാരാധന, കളമെഴുത്തുംപാട്ട് എന്നിവയാണ് പ്രധാന പരിപാടികൾ. 19ന് രാവിലെ 8ന് പാലച്ചുവട്ടിലെ ഭഗവതിക്ക് പൊങ്കാല നിവേദ്യം , വൈകിട്ട് ദീപാരാധനയ്ക്കുശേഷം ക്ഷേത്രം തന്ത്രി മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഭദ്രകാളി ദേവിയുടെ വടക്കേ നടയിൽ വലിയ ഗുരുതി.