ആലുവ: എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ സംഘടിപ്പിച്ച 56 -ാമത് പ്രീമാര്യേജ് കോഴ്‌സ് യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, കൗൺസിലർ സജീവൻ ഇടച്ചിറ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, ലത ഹരിദാസ്, സജിത സുഭാഷണൻ, ഷിബി ബോസ്, രശ്മി ദിനേശ്, ശശി തൂമ്പായിൽ, എം.കെ. രാജീവ്, ജഗൽ ജി. ഈഴവൻ എന്നിവർ സംസാരിച്ചു.

പായിപ്ര ദമനൻ, ബിന്ദു വി. മേനോൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ഇന്ന് വിനയൻ ശ്രീമൂലനഗരം, ഡോ. ബിനോയ് എന്നിവർ ക്ലാസെടുക്കും.