കൂത്താട്ടുകുളം: സംസ്ഥാന ഖാദി ബോർഡിന്റെ ഗ്രാമസൗഭാഗ്യ ഷോറൂം കൂത്താട്ടുകുളത്ത് 19ന് ഉച്ചയ്ക്ക് 2.30ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ അദ്ധ്യക്ഷനാകും. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എം.പി ആദ്യ വില്പന ഉദ്ഘാടനം ചെയ്യും.