കൂത്താട്ടുകുളം: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇലഞ്ഞി പഞ്ചായത്തിലെ ജെ.എം.ജി ഗ്രൂപ്പുകൾക്കുള്ള വാഴവിത്ത് വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ വിതരണോദ്ഘാടനം നിർവഹിച്ചു. സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ടോമി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം മോളി എബ്രഹാം, കൃഷി ഓഫീസർ എൽദോസ് എബ്രഹാം എന്നിവർ സംസാരിച്ചു.