കൂത്താട്ടുകുളം: കുരുന്നുകളുടെ പാട്ടും ആട്ടവും കഥപറച്ചിലുമായി
കൂത്താട്ടുകുളം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം ശ്രദ്ധേയമായി. കൂത്താട്ടുകുളം നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും 45 അങ്കണവാടികളിലെ മുന്നൂറോളം കുട്ടികൾ പങ്കെടുത്തു.
നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മനോജ് കരുണാകരൻ അദ്ധ്യക്ഷനായ. നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് സമ്മാനവിതരണം നടത്തി.
ഹെഡ്മിസ്ട്രസ് ടി.വി. മായ, എം.പി. സജീവ്, എ.വി. മനോജ്, സി.പി. രാജശേഖരൻ, ജോമോൻ കുര്യാക്കോസ്, എം.കെ. ഹരികുമാർ, സിജ രാജൻ, സി.എച്ച്. ജയശ്രീ, എം.കെ. സാറാമ്മ, എൻ.കെ. ലക്ഷ്മിക്കുട്ടി, ഷീബ ബി. പിള്ള, തുടങ്ങിയവർ സംസാരിച്ചു.