photo

വൈപ്പിൻ: ചെറായി ആശാൻ സ്മാരക സൗഹാർദ്ദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗൗരീശ്വരത്ത് മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദി അനുസ്മരണ സമ്മേളനം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. സച്ചിദാനന്ദ സ്വാമികളെ സമ്മേളന വേദിയിലേക്ക് വിജ്ഞാന വർദ്ധിനി സഭാ പ്രസിഡന്റ് വികാസ് മാളിയേക്കൽ പൂർണകുംഭം നൽകി സ്വീകരിച്ചു. എസ്.എൻ കോളേജ് പ്രൊഫ. ഡോ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. അരുന്ധതി ശശിധരൻ , ശ്രീജേഷ് ശ്രീഹരി, സുജാത വിൽസൺ, പുഷ്പ ദിവാകരൻ,പി.എസ്. ആശ, കെ.ആർ.വിനീഷ്, ഗുരു ദർശന രഹ്ന , തുടങ്ങിയവർ സംസാരിച്ചു. കവിതാപാരായണ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.