
മുവാറ്റുപുഴ: ബാച്ച്ലർ ഒഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എം. ജി. യൂണിവേഴ്സിറ്റി മൂന്നാം റാങ്ക് കരസ്ഥമാക്കിയ ഹസീന ഷിഹാബിനെ മുസ്ലിം ലീഗ് പായിപ്ര മൂന്നാം വാർഡ് കമ്മിറ്റി ആദരിച്ചു. പായിപ്ര ഗ്രാമ പഞ്ചയത്ത് വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുഹമ്മദ് ഷാഫി മെമന്റോ കൈമാറി. ചടങ്ങിൽ വാർഡ് പ്രസിഡന്റ് നജീബ് ഇ.ജെ. അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മൈതീൻ എം എച്ച്. , ഡിവിഷൻ സെക്രട്ടറി പി .എസ്. റഷീദ്, എം. എസ് .എഫ് .ജില്ലാ പ്രസിഡന്റ് റമീസ് ഇബ്രാഹിം, ശിഹാബ് മുതിരക്കാലയിൽ എന്നിവർ പങ്കെടുത്തു.